ഇടുക്കി: മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് നിർമാണത്തിന് അനുമതിയില്ല. എന്‍ഒസി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. മൂന്നാറിൽ നിർമാണ നിരോധനമുള്ളതിനാൽ അനുമതി നൽകാനാവില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള നിർമാണം റോഡ് ജലവിതരണം പോലുള്ള അടിയന്തര ആവശ്യത്തിനുള്ളതല്ല. സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർമാണം ഇടക്കാല ഉത്തരവിന്റെ ലംഘനമാണെന്നും ഡോ. ജയതിലക് ഐഎഎസിന്റെ ഉത്തരവില്‍ പറയുന്നു.
Most Read: പുരുഷൻമാര്‍ ഒപ്പമില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കേണ്ടെന്ന് താലിബാന്‍