പെരുവള്ളൂര്‍: പെരുവള്ളൂരില്‍ ആധുനിക സൗകര്യങ്ങളോട് കൂടി സജ്ജമാക്കുന്ന സ്‌റ്റേഡിയത്തിന്റെ പണി ആരംഭിച്ചു. കാല്‍പ്പന്ത് കളിയുടെ ഈറ്റില്ലമായ പെരുവള്ളൂരില്‍ ഒരു സ്‌റ്റേഡിയമെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ മോഹമായിരുന്നു. ഇതാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.
സ്‌റ്റേഡിയത്തിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. ഒരു കോടി രൂപയാണ് ഒന്നാം ഘട്ടത്തില്‍ അനുവദിച്ചത്. ആകെ രണ്ടര കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സ്‌റ്റേഡിയത്തിനായി നടത്തുന്നത്.
ഫുട്‌ബോള്‍ ഗ്രൗണ്ട്, സ്വിമ്മിംഗ് പൂള്‍, സൈക്കിള്‍ പാത, കനാല്‍, വോളിബോള്‍, ബാഡ്‌മിന്റൺ കോര്‍ട്ടുകള്‍ എന്നിവയാണ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ലെന്‍സ്‌ഫെഡ് ആണ് മാസ്‌റ്റർ പ്‌ളാന്‍ തയ്യാറാക്കിയത്.
1997ല്‍ തേഞ്ഞിപ്പാലം ഗ്രാമ പഞ്ചായത്താണ് സ്‌റ്റേഡിയം നിര്‍മ്മിക്കാനായി സ്‌ഥലം ഏറ്റെടുത്തത്. അന്ന് മുതല്‍ സ്‌റ്റേഡിയം നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പിന്നീട് സാങ്കേതിക തടസങ്ങള്‍ കാരണം പദ്ധതി നടക്കാതെ പോവുകയായിരുന്നു.
Read Also: നിക്ഷേപ തട്ടിപ്പ്; അമാൻ ഗോൾഡിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്