കൂട്ടുകാരില്ലാതെ എന്ത് ആഘോഷം; വിവാഹ ദിനത്തിൽ കട്ട്ഔട്ട് ഒരുക്കി ദമ്പതികൾ

By Desk Reporter, Malabar News
CutOut_2020 Sep 12
കട്ട്ഔട്ടിന് ഒപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന ദമ്പതികൾ
Ajwa Travels

ലണ്ടൻ: അപ്രതീക്ഷിതമായി വന്ന കോവിഡ് വ്യാപനം ആഘോഷങ്ങൾക്കൊക്കെ വിലങ്ങുതടി ആയിരിക്കുകയാണ്. ആഘോഷപൂർവ്വം നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ ചെറിയ ചടങ്ങിൽ ഒതുക്കേണ്ടി വന്നതാണ് ഇതിൽ പലരേയും ഏറെ വിഷമിപ്പിക്കുന്ന കാര്യം. വിവാഹത്തിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയതോടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പോലും പങ്കെടുക്കാൻ സാധിക്കാതെ വന്നു.

എന്നാൽ, ഈ നിയന്ത്രണങ്ങൾക്കൊന്നും തങ്ങളുടെ വിവാഹ ആഘോഷങ്ങളുടെ നിറം കെടുത്താൻ കഴിയില്ലെന്നാണ് ബ്രിട്ടനിലെ ദമ്പതികൾ പറയുന്നത്. ദമ്പതികളായ റൊമാനിയും സാം റോൺഡ്യൂ-സ്മിത്തും തങ്ങളുടെ ഉറ്റ സുഹൃത്തുക്കളുടെ അഭാവം നികത്താൻ ചെയ്തത് എന്താണെന്ന് അറിയേണ്ടേ?

കാർബോർഡിൽ സുഹൃത്തുക്കളുടെ കട്ട് ഔട്ടുകൾ ഉണ്ടാക്കി ചടങ്ങു നടക്കുന്ന ഹാളിൽ വച്ചു. ഏകദേശം രണ്ടു ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. പൂർണ്ണ വലിപ്പത്തിലുള്ള 50 കട്ട് ഔട്ടുകളാണ് ഇവർ നിർമ്മിച്ചത്.

50 CutOut_2020 Sep 12
ദമ്പതികൾ നിർമ്മിച്ച സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും കട്ട്ഔട്ടുകൾ

കട്ട്ഔട്ടുകൾക്കൊപ്പം ഉള്ള ദമ്പതികളുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വ്യത്യസ്തമായ ആശയമാണ് ഇതെന്നും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാതെയും എന്നാൽ തങ്ങൾക്കു പ്രിയപ്പെട്ടവരെ ‘പങ്കെടുപ്പിച്ചു’മുള്ള ഇവരുടെ വിവാഹം കൗതുകം ജനിപ്പിക്കുന്നതാണെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE