മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

By Web Desk, Malabar News
Omicron -study
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി കോവിഡ് 19 ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ധാരാവിയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ടാൻസാനിയയിൽ നിന്ന് എത്തിയ 49കാരനാണ് രോഗം സ്‌ഥിരീകരിച്ചത്.

മഹാരാഷ്‌ട്ര സംസ്‌ഥാനത്ത് ഇത് വരെ 11 പേർക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇതിൽ ഏഴ് പേർ രോഗമുക്‌തരായി കഴിഞ്ഞു. രണ്ട് പേർ ആശുപത്രി വിടുകയും ചെയ്‌തു. പുതിയ കേസ് അടക്കം രാജ്യത്ത് ഇതുവരെ 26 പേർക്കാണ് കോവിഡിന്റെ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചത്.

രാജസ്‌ഥാൻ, ഗുജറാത്ത്, മഹാരാഷ്‌ട്ര, കർണാടക, ഡെൽഹി എന്നിവിടങ്ങളിലാണ് ഇത് വരെ രോഗം സ്‌ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ ഗുരുതര ലക്ഷണങ്ങളില്ല എന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.

Read Also: സമ്പൂർണ വാക്‌സിനേഷൻ; 70 ശതമാനം നേട്ടം കൈവരിച്ച് സംസ്‌ഥാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE