മലപ്പുറം: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മലപ്പുറം ജില്ലയില്‍ വീണ്ടും 1000 കടന്നു. 1,375 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 1,303 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായിരിക്കുന്നത്.
അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ രോഗബാധിതര്‍ ആയവരില്‍ രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ വിദേശ രാജ്യത്ത് നിന്നെത്തിയതുമാണ്. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരില്‍ 64 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.
അതേസമയം, ഇന്ന് 324 പേരാണ് വിദഗ്ധ ചികില്‍സക്ക് ശേഷം രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. ജില്ലയില്‍ ഇതുവരെയായി 34,429 പേരാണ് രോഗമുക്തി നേടിയത്.
Read Also: പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ലബോറട്ടറിക്ക് ഐഎസ്ഒ അംഗീകാരം