ആയിരം കടന്ന് കോവിഡ് കേസുകൾ; തൃശൂരില്‍ രോഗബാധിതര്‍ 1096

By Team Member, Malabar News
Malabarnews_covid in thrissur
Representational image
Ajwa Travels

തൃശൂര്‍ : ഇന്നത്തെ കോവിഡ് കണക്കുകളില്‍ സംസ്‌ഥാനത്ത് ആയിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്‌ത് തൃശൂര്‍. ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍ത ഏക ജില്ലയും തൃശൂര്‍ ആണ്. 1096 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 1080 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 38,659 ആയി ഉയര്‍ന്നു.

ജില്ലയില്‍ നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9916 ആണ്. കൂടാതെ തൃശൂര്‍ സ്വദേശികളായ 72 പേര് മറ്റ് ജില്ലകളിലും ചികിൽസയില്‍ കഴിയുന്നുണ്ട്. 778 ആളുകളാണ് ഇന്ന് ജില്ലയില്‍ കോവിഡ് രോഗമുക്‌തരായത്. ഇതോടെ ആകെ രോഗമുക്‌തരുടെ എണ്ണം 28424 ആയി ഉയര്‍ന്നു.

ഇന്ന് രോഗം സ്‌ഥിരീകരിച്ച ആളുകളില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കൂടാതെ അന്യസംസ്‌ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും, വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഉറവിടം അറിയാത്ത 6 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായത്.

Read also : വിജയവര്‍ഗിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE