തൃശൂര്‍; സംസ്‌ഥാനത്ത് ഇന്നലെ രോഗ മുക്‌തിയില്‍ ഒന്നാമത്, രോഗബാധയില്‍ രണ്ടാമത്

By Team Member, Malabar News
Malabarnews_covid in thrissur
Representational image
Ajwa Travels

തൃശൂര്‍ : കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണത്തില്‍ ഇന്നലെ സംസ്‌ഥാനത്ത് ഒന്നാം സ്‌ഥാനത്ത് തൃശൂര്‍ ജില്ല. ജില്ലയില്‍ ഇന്നലെ 1,049 ആളുകളാണ് കോവിഡ് മുക്‌തരായത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലയില്‍ ഇത് ആശ്വാസം പകരുന്ന കാര്യമാണ്. ഇന്നലെ ജില്ലയില്‍ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ച ആളുകളേക്കാള്‍ കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണമാണ് ഉയര്‍ന്നു നിന്നത്.

943 ആളുകള്‍ക്കാണ് ഇന്നലെ ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ആയിരത്തിന് താഴെ കണക്കുകള്‍ എത്തിയെങ്കിലും സംസ്‌ഥാനത്ത് കോവിഡ് പോസിറ്റീവ് ആയ ആളുകളുടെ എണ്ണത്തില്‍ രണ്ടാം സ്‌ഥാനമാണ് തൃശൂരിന്. ഇതോടെ ജില്ലയില്‍ കോവിഡ് പോസിറ്റീവായ ആളുകളുടെ ആകെ എണ്ണം 40,714 ആയി ഉയര്‍ന്നു. ഇവരില്‍ 30,055 ആളുകളും രോഗ മുക്‌തരായിട്ടുണ്ട്. നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 10,332 ആണ്.

ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ച 943 ആളുകളില്‍ 920 ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒപ്പം തന്നെ 11 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്നലെ ജില്ലയില്‍ കോവിഡ് പോസിറ്റീവായി. 3 പേര്‍ അന്യ സംസ്‌ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കോവിഡ് ബാധിച്ചു തൃശൂര്‍ ജില്ലക്കാരായ 82 ആളുകളാണ് മറ്റ് ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നത്.

Read also : പ്ളസ് വൺ ക്ളാസുകൾ ഇന്ന് മുതൽ; പഠനം ഓൺലൈനിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE