കോവിഡ് വ്യാപനം രൂക്ഷം; തൃശൂരിലെ 5 പ്രദേശങ്ങളിൽ നിരോധനാജ്‌ഞ

By Team Member, Malabar News
thrissur
Representational image
Ajwa Travels

തൃശൂർ : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലയിലെ 5 പ്രദേശങ്ങളിൽ ജില്ലാ കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഏപ്രിൽ 19ആം തീയതി മുതലാണ് നിരോധാജ്‌ഞ നിലവിൽ വരുന്നത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനാജ്‌ഞ തുടരുമെന്നും കളക്‌ടർ വ്യക്‌തമാക്കി.

തൃശൂർ കോർപറേഷൻ ഡിവിഷൻ 47, ഒരുമനയൂർ ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്, കുഴൂർ ഗ്രാമപഞ്ചായത്ത്, കടപ്പുറം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് നിലവിൽ നിരോധാജ്‌ഞ പുറപ്പെടുവിച്ചത്. തൃശൂർ ജില്ലയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്‌തമാക്കാൻ അധികൃതർ തീരുമാനിച്ചത്.

ഇന്ന് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിൽ തൃശൂർ ജില്ലയിലെ പ്രതിദിന കണക്ക് ആയിരത്തിന് മുകളിൽ ആയിരുന്നു. 1,149 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇവരിൽ 1,123 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുള്ളത്.

Read also : തൃശൂർ പൂരത്തിന് എത്തുന്നവർക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ നിർബന്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE