നെടുമ്പാശേരിയിൽ എത്തിയ നാല് പേ‍ർക്ക് കോവിഡ്; ഒമൈക്രോൺ പരിശോധനക്കായി അയച്ചു

By Desk Reporter, Malabar News
covid for four persons who reached Nedumbassery
Ajwa Travels

കൊച്ചി: നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നെതർലൻഡിൽ നിന്നും വന്ന രണ്ട് സ്‌ത്രീകൾക്കും ഒരു പുരുഷനും ദുബായിൽ നിന്നെത്തിയ ഒരാൾക്കുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ ഒമൈക്രോൺ പരിശോധനക്കായി അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേരളത്തിൽ ആദ്യത്തെ ഒമൈക്രോൺ കേസ് റിപ്പോർട് ചെയ്‌തത്‌. യുകെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത് എന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. ലണ്ടനിൽ നിന്നും അബുദാബിയിൽ എത്തിയ ഇയാൾ ഡിസംബ‍ർ ആറിന് എത്തിഹാദ് വിമാനത്തിലാണ് കൊച്ചിയിൽ എത്തിയത്.

വിമാനത്താവളത്തിൽ വച്ച് നടത്തിയ ആദ്യ പരിശോധനയിൽ ഇയാളുടെ കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ ഹൈ റിസ്‌ക് പട്ടികയിലുള്ള രാജ്യത്ത് നിന്നും വന്നയാളായതിനാൽ എട്ടാം തീയതി വീണ്ടും കോവിഡ് ടെസ്‌റ്റ് നടത്തുകയും ഇതിൽ ഇയാൾ പോസിറ്റീവ് ആവുകയും ചെയ്‌തു.

തുട‍ർന്ന് തിരുവനന്തപുരം രാജീവ് ​ഗാന്ധി ബയോടെക്നോളജി സെന്ററിലും ഡെൽഹിയിലും നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഇയാളിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചത്. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Most Read:  നടുറോഡിൽ മുട്ടിലിഴഞ്ഞ് കായിക താരങ്ങൾ; പിന്നാലെ ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE