പുതിയ ഒമൈക്രോണ്‍ വകഭേദം; വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന

By News Bureau, Malabar News
WHO on covid new varient
Representational Image
Ajwa Travels

ജനീവ: കോവിഡിന്റെ പുതിയ ഉപവകഭേദം ബിഎ 2.75ന് വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന. പുതിയ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന നേരത്തെ സ്‌ഥിരീകരിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഉപവകഭേദം നിലവില്‍ പത്ത് രാജ്യങ്ങളില്‍ സ്‌ഥിരീകരിച്ചതായും ഡബ്ള്യുഎച്ച്ഒ മുഖ്യ ശാസ്‌ത്രജ്‌ഞ സൗമ്യ ഗോപിനാഥന്‍ പറഞ്ഞു.

വ്യാപനശേഷിയേറിയ വകഭേദമാണെന്നും കൂടുതല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോ എന്നതില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. പുതിയ വകഭേദത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്. ആഗോളതലത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ ശേഖരിച്ച് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഡബ്ള്യുഎച്ച്ഒ വ്യക്‌തമാക്കി.

അതേസമയം ഒരാഴ്‌ചക്കിടെ ലോകത്ത് കോവിഡ് വ്യാപനം ഏറിയതായി ഡബ്ള്യുഎച്ച്ഒ ഡയറക്‌ടർ ജനറല്‍ ടെഡ്രോസ് ഗബ്രിയേസിസ് ചൂണ്ടിക്കാട്ടി. പ്രതിവാര റിപ്പോര്‍ട് പുറത്തുവിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്നുവരെ 46 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ 12 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 8100 കോവിഡ് മരണവും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.

Most Read: ചിന്തന്‍ ശിവിരിലെ പീഡനം: പരാതി സംഘടനക്കുള്ളിൽ തീർക്കില്ല; വിഡി സതീശൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE