റിസ്‌ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയ രണ്ടുപേർക്ക് കോവിഡ്; ജാഗ്രത

By News Desk, Malabar News
New Covid Variant
Representational Image
Ajwa Travels

തിരുവനന്തപുരം: ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌ത രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയ രണ്ടുപേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇവരുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിനായി അയച്ചിരിക്കുകയാണ്. ഫലം ലഭിച്ചിട്ടില്ല. ബ്രിട്ടണിൽ നിന്ന് കോഴിക്കോടെത്തിയ ആരോഗ്യപ്രവർത്തകനും ഇദ്ദേഹത്തിന്റെ അമ്മയ്‌ക്കുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവരെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

ഇവരുടെ സാമ്പിൾ തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്കാണ് പരിശോധനയ്‌ക്ക് അയച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 21നാണ് ആരോഗ്യപ്രവർത്തകർ കേരളത്തിൽ എത്തിയത്. 26ന് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചു. ഇതിനിടെ 3- 4 ജില്ലകളിൽ ഇവർ ട്രെയിനിൽ ഉൾപ്പടെ യാത്ര ചെയ്‌തിട്ടുണ്ട്‌. സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്.

അതേസമയം, ജർമനിയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ എത്തിയ തമിഴ്‌നാട്‌ സ്വദേശിനിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് സാമ്പിൾ ജനിതക ശ്രേണീകരണത്തിനായി പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇവർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

Also Read: സന്ദീപ് വധക്കേസ്; പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്‌ഐആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE