കോവിഡ്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 6.5 കോടി അനുവദിച്ച് ഹോണ്ട ഫൗണ്ടേഷൻ

By Staff Reporter, Malabar News
honda-helps-india-to-fight-covid-19
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടുന്ന കേന്ദ്ര സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഹോണ്ട ഫൗണ്ടേഷന്‍ 6.5 കോടി രൂപ നീക്കിവച്ചു. കൂടാതെ ഹരിയാന, രാജസ്‌ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്‌ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുമെന്നും കമ്പനി അറിയിച്ചു.

പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫൗണ്ടേഷന്‍ താല്‍ക്കാലിക കോവിഡ് ഐസലേഷന്‍ സെന്ററുകളും ഓക്‌സിജന്‍ പ്ളാന്റുകളും ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹരിയാനയിലെ ഹോണ്ടയുടെ വെയര്‍ ഹൗസില്‍ 100 ബെഡ് സൗകര്യമുള്ള സെന്റര്‍ ഒരുക്കും.

രാജസ്‌ഥാനിലെ ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളില്‍ 50 മുതല്‍ 100 ബെഡ് സൗകര്യമുള്ള സെന്ററും ഒരുക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ കോലാര്‍ (കര്‍ണാടക), ഗൗതം ബുദ്ധ നഗര്‍ (ഉത്തര്‍പ്രദേശ്), മനേസര്‍ (ഹരിയാന) ജില്ലകളില്‍ ഓക്‌സിജൻ പ്ളാന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതികളിലും ഹോണ്ട സംസ്‌ഥാന സര്‍ക്കാരുകൾക്കൊപ്പം പങ്കാളിയാവും.

കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള പിപിഇ കിറ്റ്, ഭക്ഷണ പായ്‌ക്കറ്റുകള്‍, ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, തെര്‍മോമീറ്ററുകള്‍, ഓക്‌സിജന്‍ കോൺസെൻട്രേറ്ററുകള്‍ തുടങ്ങിയവയും ഫൗണ്ടേഷന്‍ അഞ്ച് സംസ്‌ഥാനങ്ങളിലും വിതരണം ചെയ്യും.

Read Also: അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രം അറിയാൻ ഇനി അലയേണ്ട; ഗൂഗിൾ കാണിച്ചു തരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE