അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രം അറിയാൻ ഇനി അലയേണ്ട; ഗൂഗിൾ കാണിച്ചു തരും

By Staff Reporter, Malabar News
MalabarNews_google-maps
Representation Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷന് സഹായവുമായി ഗൂഗിൾ സേർച്ച് എൻജിൻ. ഇതിനായി ഗൂഗിൾ പുതിയ രണ്ട് ഫീച്ചറുകളും അപ്ഡേറ്റുകളും പുറത്തിറക്കി. രാജ്യത്തെ ആശുപത്രികൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, കോവിഡ് ചികിൽസ ലഭ്യമാകുന്ന ലാഭരഹിത സ്‌ഥാപനങ്ങൾ എന്നിവ പ്രത്യേകമായി ഗൂഗിൾ മാപ്‌സിൽ അവതരിപ്പിച്ചു തുടങ്ങി. അതോടൊപ്പം സമീപത്തെ വാക്‌സിനേഷൻ കേന്ദ്രവും ഗൂഗിളിലൂടെ അറിയാം.

വാക്‌സിൻ ഫലപ്രാപ്‌തി, വാക്‌സിൻ സുരക്ഷ,പാർശ്വഫലങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ, കൊവിൻ വെബ്‌സൈറ്റിലേക്ക് ആളുകളെ നയിക്കുന്ന രജിസ്‌ട്രേഷൻ വിവരങ്ങൾ എന്നിവയും പ്രദർശിപ്പിക്കുമെന്ന് ഗൂഗിൾ പറഞ്ഞു. ഇതോടെ അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താൻ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യമാവും.

അംഗീകൃത മെഡിക്കൽ സ്രോതസുകളിൽ നിന്നും, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്‌ഥാനത്തിലാണ് ഗൂഗിൾ ഈ വിവരങ്ങൾ അവതരിപ്പിക്കുന്നത്. അതിനാൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ കൂടുതൽ കൃത്യതയും കമ്പനി അവകാശപ്പെടുന്നു.

രാജ്യത്തൊട്ടാകെയുള്ള 23,000 വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ സ്‌ഥാനങ്ങൾ ഇംഗ്ളീഷിലും എട്ട് ഇന്ത്യൻ ഭാഷകളിലും പ്രദർശിപ്പിക്കും. കൂടാതെ ആശുപത്രി കിടക്കകളുടെയും ഓക്‌സിജൻ സിലിണ്ടറുകളുടെയും ലഭ്യതയെക്കുറിച്ച് ഉപയോക്‌താക്കളെ അറിയിക്കുന്ന പുതിയ ഒരു ഫീച്ചറും ഗൂഗിൾ പരീക്ഷിക്കുന്നുണ്ട്. ഇതും ആളുകൾക്ക് കൂടുതൽ ഗുണകരമാവുന്നതാണ്.

Read Also: രാജ്യത്തെ 90 ശതമാനം പ്രദേശങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിൽ; ആരോഗ്യമന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE