ഇൻസ്‌റ്റഗ്രാം ആസക്‌തി കുറയ്‌ക്കാം; ഡെയിലി ടൈം ലിമിറ്റ് ഫീച്ചറിലൂടെ

By Staff Reporter, Malabar News
instagram-addiction
Ajwa Travels

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ള സമൂഹ മാദ്ധ്യമമാണ് ഇൻസ്‌റ്റഗ്രാം. അതിന്റെ ഉപയോഗവും യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ കൂടിവരികയാണ്. പലപ്പോഴും ഇൻസ്‌റ്റഗ്രാം ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ ഏറെ നേരത്തേക്ക് ആപ്പിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാറില്ല. ഇരുട്ട് വെളുക്കെ ഇൻസ്‌റ്റഗ്രാമിൽ ചിലവഴിക്കുന്ന നിരവധിയാളുകൾ നമുക്കിടയിൽ ഉണ്ട്.

ഇത് പിന്നീട് വ്യക്‌തികളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കും. എന്നാൽ ആപ്പിന്റെ ഉപയോഗത്തിന് പരിധി വയ്‌ക്കണമെന്ന് ആഗ്രഹിക്കുന്നവരെ സഹായിക്കാൻ ഇൻസ്‌റ്റഗ്രാം തന്നെ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന കാര്യം പലർക്കും അറിയില്ല. അതിനായാണ് ഡെയിലി ടൈം ലിമിറ്റ് ഫീച്ചർ ഇൻസ്‌റ്റഗ്രാം ഒരുക്കിയിരിക്കുന്നത്.

2018ൽ ആണ് അതിന്റെ പ്ളാറ്റ്‌ഫോമിൽ ഡെയിലി ടൈം ലിമിറ്റ് ഫീച്ചർ അവതരിപ്പിച്ചത്. ഉപയോക്‌താക്കളെ അവരുടെ ഇൻസ്‌റ്റഗ്രാം ഉപയോഗത്തിന് ദൈനംദിന സമയ പരിധി നിശ്‌ചയിക്കാൻ പ്രാപ്‌തമാക്കുന്ന ഫീച്ചറാണിത്. ഡെയിലി വെൽ ബീയിങ് ടൂൾസിന്റെ ഭാഗം എന്ന നിലയിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്. മണിക്കൂറുകൾ ഇൻസ്‌റ്റഗ്രാമിൽ ചിലവഴിക്കുന്നതിൽ നിന്നുള്ള സ്വയം നിയന്ത്രണം എന്ന നിലയിൽ ഈ ഫീച്ചറിനെ കാണാം.

ഉപയോക്‌താക്കൾക്ക് 15 മിനിറ്റ്, 30 മിനിറ്റ്, 45 മിനിറ്റ്, ഒരു മണിക്കൂർ, രണ്ട് മണിക്കൂർ, ഓഫ് എന്നിവ ഉൾപ്പെടുന്ന ആറ് ഓപ്ഷനുകൾ ഈ ഫീച്ചർ നൽകുന്നുണ്ട്. ഇത് കൂടാതെ, ആപ്പ് ഉപയോഗിക്കുമ്പോൾ ഇടവേളകൾ എടുക്കാൻ റിമൈൻഡറുകൾ സജ്‌ജീകരിക്കാനും കഴിയും. ഇങ്ങനെ ഇടവേള എടുക്കാനും വിവിധ ടൈം പിരീയഡുകൾ ലഭ്യമാണ്.

Read Also: രാജ്യസഭാ സീറ്റ്; കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE