കരുതലിനു മുന്നിൽ കോവിഡ് തോറ്റു; 96കാരി ആമിനയുമ്മ ഇനി വീട്ടിലേക്ക്

By Desk Reporter, Malabar News
kerala covid 19_2020 Aug 10
Representational Image
Ajwa Travels

കണ്ണൂർ: പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്ത് പ്രതീക്ഷകൾ ഉണരുന്നു. കോവിഡ് ബാധിതയായിരുന്ന 96 വയസുള്ള ആമിനയുമ്മ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. കണ്ണൂർ ജില്ലയിലെ തയ്യിൽ സ്വദേശിനി പുതിയ പുരയിൽ ആമിനയുമ്മക്ക് ജൂലൈ 25 നാണ് കോവിഡ് ബാധിച്ചത്. കല്യാണ വീട്ടിൽ നിന്നും രോഗവുമായി എത്തിയ മകളിൽ നിന്നാണ് രോഗം പിടിപെടുന്നത്. തുടർന്ന് അഞ്ചരക്കണ്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വളരെ ആശങ്കയോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ അക്ബർ അലി പറയുന്നു. രക്തസമ്മർദ്ദത്തിന് പുറമേ കേൾവിക്കുറവും കാലിന് സ്വാധീനക്കുറവും ആമിനയുമ്മക്ക് ഉണ്ടായിരുന്നു. എന്നാൽ, കോവിഡ് സെന്ററിൽ നിന്ന് ലഭിച്ച പിന്തുണയും കരുതലും സ്നേഹവും വാക്കുകൾക്കപ്പുറത്തായിരുന്നു. ആശുപത്രിയിലെ ഡോക്ട്ർമാരും നഴ്‌സുമാരും ഒരു കുറവും വരുത്താതെയാണ് രോഗിയെ നോക്കിയത്. പരിശോധന ഫലം നെഗറ്റീവ് ആയതിന്റെ സന്തോഷത്തിലാണ് ആമിനയുമ്മ.

“കേരള സർക്കാരിനൊരു ബിഗ് സല്യൂട്ട്”,  ഉമ്മയെയും കൊണ്ട് വീട്ടിലേക്ക് മടങ്ങാനൊരുമ്പോൾ അക്ബർ അലി പ്രതികരിച്ചത് ഇങ്ങനെയാണ്. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലെ നോഡൽ ഓഫീസർ ഡോ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയാനും ഈ കുടുംബം മറന്നില്ല. കോവിഡ് വാർഡിൽ ആമിനയുമ്മയുടെ ഒപ്പം ചികിത്സയിലുണ്ടായിരുന്ന 86 കാരി ആസിയയുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയതോടെ സന്തോഷം ഇരട്ടിയായി. ആസിയ ഇരിക്കൂർ പെടേണ്ടോട് സ്വദേശിയാണ്. പ്രമേഹവും രക്തസമ്മർദ്ദവും ഒക്കെ ഉണ്ടായിരുന്നെങ്കിലും പ്രായം വെറും അക്കങ്ങളിലൊതുക്കി അതിലും വലിയ വില്ലനെ തോൽപിച്ച സന്തോഷമാണ് ഇരുവർക്കും. സാന്ത്വനത്തിന്റെയും സ്നേഹത്തിന്റെയും കുറേ മുഖങ്ങൾ മനസ്സിൽ സൂക്ഷിച്ചു കൊണ്ടാണ് ഇവർ വീട്ടിലേക്ക്  മടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE