തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ അതിനെ നേരിടുന്നതിന് വേണ്ടി മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രി അഡ്മിഷന്, ഐസിയു അഡ്മിഷന്, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, നിരീക്ഷണ സംവിധാനം, ടെസ്റ്റിങ് സ്ട്രാറ്റജി, ഓക്സിജന്‍ സ്റ്റോക്ക് എന്നിവ വര്‍ധിപ്പിക്കാനാണ് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കിയത്.
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് നടപ്പാക്കാനായി മൂന്ന് ഘട്ടങ്ങളായാണ് ആക്ഷന്‍ പ്ളാന്‍ ഒരുക്കിയിരിക്കുന്നത്. ഓരോ സൂചനകള്‍ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ആശുപത്രികളെ സജ്ജമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ എല്ലാവര്ക്കും ചികിൽസ ഉറപ്പാക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.
Read Also: ധീരജ് വധം; പ്രതിയെന്ന് സംശയിക്കുന്ന നിഖിൽ പൈലിയെ പോലീസ് പിടികൂടി