സംസ്‌ഥാനത്ത് കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു

By Desk Reporter, Malabar News
omicron-india
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് 500 രൂപയും അന്റിജന്‍ ടെസ്‌റ്റിന് 325 രൂപയുമാണ് കുറച്ചത്. ഇനിമുതല്‍ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് 1500 രൂപയും ആന്റിജന്‍ ടെസ്‌റ്റിന് 300ഉം നല്‍കിയാല്‍ മതി. 1500 രൂപയാണ് ട്രൂനാറ്റ് പരിശോധനയുടെ നിരക്ക്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് കോവിഡ് ടെസ്‌റ്റ് നടത്തുന്നത്.

അതേസമയം, കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ ഡ്രൈറണ്‍ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് ഡ്രൈറണ്‍ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളില്‍ ഒരോ ഇടത്തുമാണ് ഡ്രൈറണ്‍. വാക്‌സിന്‍ കുത്തിവെപ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ മാറ്റങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈറണ്‍ നടത്തുന്നത്.

കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന് സംസ്‌ഥാനം പൂർണ സജ്‌ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്‌തമാക്കി. ലഭ്യമായി തുടങ്ങിയാൽ ഉടൻ തന്നെ വാക്‌സിൻ ജനങ്ങളിലേക്ക് എത്തിക്കും. വാക്‌സിൻ വിതരണത്തിന്റെ മുൻഗണന പട്ടിക, വാക്‌സിൻ സംഭരണം, വാക്‌സിൻ വിതരണത്തിനുള്ള വാളണ്ടിയർമാർ, അതിനുള്ള പരിശീലനം എന്നിവ പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Also Read:  ഷിഗെല്ലയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ കര്‍ശന ജാഗ്രത; കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE