ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്‌ഥാനങ്ങൾ സജ്‌ജമാകണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
നിലവിലെ വാക്‌സിനുകൾ വൈറസുകളെ നേരിടാന്‍ പര്യാപ്‌തമാണ്. എന്നാൽ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുൻകൂട്ടി കണ്ട് വാക്‌സിനുകളിൽ മാറ്റങ്ങൾ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
കേരളമടക്കം 10 സംസ്‌ഥാനങ്ങളിലെ കോവിഡ് വ്യാപനം അതി തീവ്രമാണെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്‌ഥിതി ആശങ്കാജനകമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.
കേരളം ഉൾപ്പടെ 10 സംസ്‌ഥാനങ്ങളിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. 12 സംസ്‌ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം രോഗികളുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Also Read: ആലപ്പുഴയിൽ പ്രതിദിന കോവിഡ് ബാധിതർ വർധിക്കുന്നു; മുഖ്യമന്ത്രി