തിരുവനന്തപുരം : സംസ്‌ഥാനത്ത് ആലപ്പുഴ ജില്ലയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന ഉള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. എന്നാൽ ഇതിന്റെ കാരണം നിലവിൽ വ്യക്‌തമല്ലെന്നും, രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനയുടെ കാരണം പരിശോധിച്ച് വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 2,951 ആണ്. ഇവരിൽ 2,947 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്‌ഥിരീകരിച്ചത്. അതേസമയം തന്നെ ഇന്നലെ ജില്ലയിൽ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 2,791 ആയിരുന്നു. നിലവിൽ പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണത്തിൽ ജില്ലയിലുണ്ടാകുന്ന ഉയർച്ച ആശങ്കകൾക്ക് കാരണമാകുന്നുണ്ട്.
സംസ്‌ഥാനത്ത് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 41,953 ആണ്. പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് കേരളത്തിൽ റിപ്പോർട് ചെയ്‌തിട്ടുള്ളത്. കൂടാതെ 58 പേർ ഇന്ന് സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്‌തു.
Read also : യാത്രാവിലക്ക് ഈ മാസം 17ന് നീക്കും; അന്താരാഷ്‌ട്ര സർവീസുകൾ ആരംഭിക്കാനൊരുങ്ങി സൗദി