റിയാദ്: കോവിഡിനെ തുടർന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച് 15ന് ഏർപ്പെടുത്തിയ അന്താരാഷ്‌ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും. അന്ന് പുലർച്ചെ ഒരു മണി മുതൽ വിമാന സർവീസുകൾ ആരംഭിക്കാനും സ്വീകരിക്കാനും കഴിയും വിധം രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
അന്താരാഷ്‌ട്ര സർവീസുകൾക്കുള്ള വിലക്ക് നീങ്ങുന്നതോടെ ആളുകൾക്ക് വിദേശയാത്ര നടത്താനും രാജ്യത്തേക്ക് തിരിച്ചുവരാനും സാധിക്കും. ആരോഗ്യ അധികൃതരുടെ ശുപാർശയുടെ അടിസ്‌ഥാനത്തിൽ കോവിഡ് കുത്തിവെപ്പ് മുഴുവൻ ഡോസ് എടുത്തവർക്കും ഒരു ഡോസ് എടുത്തു 14 ദിവസം കഴിഞ്ഞവർക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച് ആറ് മാസം കഴിഞ്ഞവർക്കുമാണ് യാത്രക്ക് അനുമതിയുണ്ടാകുക.
തവക്കൽനാ ആപ്പ്ളിക്കേഷനിലൂടെ ആയിരിക്കും തീയതി പരിശോധിക്കുക. 18 വയസിനു താഴെയുള്ള പൗരൻമാർക്ക് യാത്രക്ക് മുമ്പ് സെൻട്രൽ ബാങ്ക് അംഗീകരിച്ച കോവിഡ് ചികിൽസാ ഇൻഷുറൻസ് പോളിസി സമർപ്പിക്കേണ്ടതുണ്ട്.
Kerala News: സംസ്‌ഥാനത്ത് നിലവിൽ ഓക്‌സിജൻ ക്ഷാമമില്ല; മുഖ്യമന്ത്രി