ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നാളെ സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാളവ്യ. സമയപരിധി അവസാനിച്ചിട്ടും രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്‌സിനെടുക്കാത്തവരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനാണ് യോഗം ചേരുന്നത്.
സമയപരിധി കഴിഞ്ഞിട്ടും 11 കോടിയോളം ആളുകള്‍ ഇതുവരെ സെക്കന്‍ഡ് ഡോസ് വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് വിവരം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിൻ യഥേഷ്‌ട്ടം ലഭിക്കുന്ന സാഹചര്യത്തിലാണ് ആളുകൾ ഇത്തരത്തിൽ വിമുഖത കാണിക്കുന്നത്. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് കര്‍മപദ്ധതികള്‍ തയ്യാറാക്കാന്‍ നാളത്തെ യോഗത്തില്‍ സംസ്‌ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടും.
രാജ്യത്ത് നിലവിൽ 75 ശതമാനത്തോളം ആളുകൾ ഇതിനോടകം ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. കൂടാതെ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 31 ശതമാനമാണ്. കൂടാതെ കഴിഞ്ഞ ഒക്‌ടോബർ 21ആം തീയതി രാജ്യം കോവിഡ് വാക്‌സിനേഷനിൽ 100 കോടി ഡോസ് പിന്നിട്ടിരുന്നു.
Read also: ‘ആ രഹാ ഹും’; സമാജ്‌വാദി പാര്‍ട്ടിയുടെ മുദ്രാവാക്യത്തെ പരിഹസിച്ച് യോഗി