സൗദിയില്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

By Staff Reporter, Malabar News
vaccine_malabar news
Representational Image

ജിദ്ദ: കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി സൗദിയില്‍ പൊതുജനങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി അറിയിച്ച് ആരോഗ്യമന്ത്രാലയം. രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും വാക്‌സിനായി രജിസ്‍റ്റര്‍ ചെയ്യാം. ‘സെഹ്ഹതി’ എന്ന ആപ്‌ളിഷന്‍ വഴിയാണ് രജിസ്‍റ്റര്‍ ചെയ്യേണ്ടത്. https://onelink.to/yjc3nj എന്ന ലിങ്കില്‍ നിന്ന്​ ആപ്​ ഡൗണ്‍ലോഡ്​ ചെയ്​ത്​ മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്​റ്റാള്‍ ചെയ്യാവുന്നതാണ്.

വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ രോഗപ്രതിരോധ ശേഷി ശക്‌തിപ്പെടുത്തുന്നുണ്ട് എന്നും ശരീരത്തില്‍ ആന്റിബോഡികള്‍ ദീര്‍ഘകാലം രൂപപ്പെടുത്തി നിര്‍ത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല പൂര്‍ണമായും സൗജന്യമായി ആയിരിക്കും വാക്‌സിന്‍ വിതരണമെന്നും മന്ത്രാലയം അറിയിച്ചു.

മൂന്ന് ഘട്ടങ്ങളായി ആണ് വാക്‌സിനേഷന്‍ നടക്കുക. ഒരോ ഘട്ടങ്ങളിലും നിശ്‌ചിത വിഭാഗം ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

65 വയസിന് മുകളില്‍ പ്രായമുള്ള പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. വൈറസ് ബാധക്ക് ഏറ്റവും സാധ്യതയുള്ള ജോലിയിലേര്‍പ്പെടുന്നവര്‍, അമിതവണ്ണമുള്ളവര്‍ (ആകെ ശരീര ഭാര സൂചിക (ബിഎംഐ) 40 കവിഞ്ഞവര്‍), അവയവം മാറ്റിവക്കപ്പെട്ടവരോ രോഗപ്രതിരോധ മരുന്നുകള്‍ കഴിക്കുന്ന പ്രതിരോധ ശേഷിയില്ലാത്തവരോ, ആസ്‌തമ, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, കോറോണറി ആര്‍ട്ടറി രോഗം ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത ഹൃദ്രോഗം, നിത്യമായ ശ്വാസകോരോഗങ്ങള്‍, നേരത്തെ മസ്‌തിഷ്‌കാഘാതം ഉണ്ടായവര്‍ എന്നിവര്‍ക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കും.

National News: കർഷക സമരത്തിൽ നക്‌സൽ സാന്നിധ്യം; ആരോപണവുമായി നിതിൻ ഗഡ്‌കരി

50 വയസിന് മുകളിലുള്ള പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. കൂടാതെ ആരോഗ്യ മേഖലയിലെ മറ്റ് ജീവനക്കാര്‍ക്കും രണ്ടാം ഘട്ടത്തില്‍ നല്‍കും.

വാക്‌സിന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാര്‍ക്കും വിദേശികള്‍ക്കുമാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക.

വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നായിരിക്കും സൗദി അറേബ്യയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. കോവിഡിന്റെ തുടക്കം മുതല്‍ രാജ്യത്ത് സ്വീകരിച്ച പ്രതിരോധ നടപടികളുടെ തുടര്‍ച്ചയാണ് വാക്‌സിന്‍ വിതണമെന്നും ഇതിലൂടെ പകര്‍ച്ചവ്യാധിയെ നിയന്ത്രണ വിധേയമാക്കാനും പൗരന്‍മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും കഴിയുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Read Also: മടങ്ങി വരവിനൊരുങ്ങി ‘ശ്രീ’; മുഷ്‌താഖ്‌ അലി ട്രോഫിക്കുള്ള സാധ്യത ടീമിൽ ഇടം നേടി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE