കോവിഷീല്‍ഡ് വാക്‌സിന്‍; ഒരു ഡോസിന് 200 രൂപ

By Syndicated , Malabar News
covishield-vaccine
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: സെറം ഇൻസ്‌റ്റിറ്റ്യുട്ട് ഓഫ് ഇന്ത്യയുടെ ഓക്‌‌സ്‌ഫഡ് കോവിഷീല്‍ഡ് വാക്‌സിന് 200 രൂപ വില നിശ്‌ചയിക്കാന്‍ ധാരണയായി. പത്തു കോടി ഡോസുകള്‍ക്ക് 200 രൂപ വീതം വില ധാരണയായെന്നും കേന്ദ്രസര്‍ക്കാര്‍ വാക്‌സിന് ഓര്‍ഡര്‍ നല്‍കിയതായും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.

ആദ്യഘട്ടമായി 1.10 കോടി ഡോസുകള്‍ ഉടനെ വിതരണം ചെയ്യും. കേന്ദ്രം നേരിട്ട് ഇടപെടുന്നതിനാല്‍ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാകുമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ജനുവരി 16ന് വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. കോവിഷീല്‍ഡ് വാക്‌സിനും കോവാക്‌സിനുമാണ് അടിയന്തര ഉപയോഗത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പൂനെ കേന്ദ്രത്തില്‍ വിതരണത്തിനുള്ള കോവിഷീല്‍ഡിന്റെ ആദ്യഘട്ടം ഉടന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read also: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ബിജെപി പ്രവർത്തകർ ട്രംപ് അനുഭാവികളെ പോലെ പെരുമാറും; മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE