തിരുവനന്തപുരം: കുത്തനെ ഉയരുന്ന ഇന്ധനവില വർധനവിനെതിരെ പ്രതിഷേധവുമായി സിപിഎം. പെട്രോളിന്റെയും ഡീസലിന്റെയും വില വർധനക്കെതിരെ സിപിഎം ഇന്ന് അടുപ്പുകൂട്ടി പ്രതിഷേധിക്കും. വൈകുന്നേരം 5 മണിക്കാണ് പ്രതിഷേധം.
സംസ്ഥാനത്തുടനീളം എല്ലാ ബൂത്തുകളിലും കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് അടുപ്പ് കൂട്ടി പാചകം ചെയ്യും. സമരം കോവിഡ് മാനദണ്ഢങ്ങൾ പാലിച്ചാവും നടക്കുകയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ പെട്രോളിന് മൂന്നേകാൽ രൂപയുടെയും ഡീസലിന് മൂന്നര രൂപയുടെയും വർധനവാണ് ഉണ്ടായത്. 2014ല്‍ 72 രൂപയായിരുന്ന പെട്രോളിന്റെ വില ഇപ്പോള്‍ നൂറു രൂപയും കടന്നിരിക്കുകയാണ്.
Read Also: കെ സുരേന്ദ്രന്റെ ‘വിജയയാത്ര’ക്ക് ഇന്ന് തുടക്കമാകും; യോഗി ആദിത്യനാഥ് എത്തും