ന്യൂഡെല്‍ഹി: കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സിപിഎം പിബി യോഗത്തില്‍ ഭിന്നത. കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യില്ല. വര്‍ഗീയതയെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും പിബിയില്‍ അഭിപ്രായമുയര്‍ന്നു.
അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന 23ആം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ കരട് യോഗം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പിബി യോഗത്തിലാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് മറുവിഭാഗത്തിനുള്ളത്.
ബിജെപിയെ ചെറുക്കാന്‍ പ്രാദേശിക പാര്‍ട്ടികളുമായി സഹകരിച്ച് മുന്നോട്ടുപോവണം. പ്രാദേശിക സാഹചര്യം അനുസരിച്ചുള്ള സഖ്യങ്ങളാണ് പ്രായോഗികമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പിബി യോഗത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നതിനാല്‍ വിഷയം കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.
Also Read: ശമ്പള പരിഷ്കരണം വൈകുന്നു; കെഎസ്ആർടിസിയിൽ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്