വയനാട്ടിൽ സിപിഎം നേതാവ് കോൺഗ്രസിലേക്ക്; പാർട്ടി വിട്ടത് കഴിഞ്ഞ തവണത്തെ സ്‌ഥാനാര്‍ഥി

By News Desk, Malabar News
Ajwa Travels

കൽപ്പറ്റ: സിപിഎം പോഷക സംഘടനയായ ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ഇഎ ശങ്കരന്‍ സിപിഎമ്മിൽ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം നേതൃത്വത്തിലുള്ള ആദിവാസി അധികാര്‍ രാഷ്‌ട്രീയ മഞ്ച് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കൂടിയാണ് ശങ്കരൻ.

സിപിഎം പുൽപ്പള്ളി ഏരിയാ കമ്മിറ്റി അംഗമായ ശങ്കരൻ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി ആയിരുന്നു.

കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി ബത്തേരിയില്‍ മൽസരിപ്പിക്കുമെന്ന് ഐസി ബാലകൃഷ്‌ണന്‍ ഉറപ്പു നല്‍കിയതിനാലാണ് താന്‍ സിപിഎം വിട്ടതെന്ന് ഇഎ ശങ്കരന്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടിരുന്നു. എന്നാല്‍ പോസ്‌റ്റിട്ടത് താനല്ലെന്ന് പിന്നീട് അദ്ദേഹം പ്രതികരിച്ചു.

National News: സിദ്ദീഖ് കാപ്പന്റെ ശബ്‌ദ സാമ്പിൾ പരിശോധിക്കാൻ അനുമതി തേടി യുപി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE