തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പഠനം പാതിവഴിയിലായി പ്രതിസന്ധി നേരിടുകയാണ് കേരളത്തിൽ നിന്നും ചൈനയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥികൾ. കോവിഡിനെ തുടർന്ന് നാട്ടിലെത്തിയ വിദ്യാർഥികൾ നിലവിൽ മടങ്ങി പോകാൻ കഴിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നിലവിൽ ഇവർക്ക് ഓൺലൈൻ വഴി തിയറി ക്‌ളാസുകൾ നടക്കുന്നുണ്ട്. എന്നാൽ പ്രായോഗിക പരിശീലനം സംബന്ധിച്ച് വലിയ ആശങ്കയാണ് ഇവർക്ക് മുന്നിലുള്ളത്.
കോവിഡിനെ തുടർന്ന് അന്തർ ദേശീയ യാത്രകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ വന്നതാണ് മടക്ക യാത്ര പ്രതിസന്ധിയിലാകാൻ പ്രധാന കാരണം. കോവിഡിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി ഇവർക്ക് ഓൺലൈൻ ക്‌ളാസുകൾ നടക്കുകയാണ്. ഇതിലൂടെ തിയറി ക്‌ളാസുകൾ ലഭിക്കുമെങ്കിലും ലാബ്, ക്ളിനിക്കൽ പോലുള്ള പ്രായോഗിക പഠനം എങ്ങനെ ലഭിക്കുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
പ്രായോഗിക പരിശീലനങ്ങൾക്കായി കേരളത്തിലെ ആശുപത്രികളിൽ സൗകര്യം ഒരുക്കണമെന്നതാണ് വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യം. അതേസമയം വിദേശ മെഡിക്കൽ വിദ്യാർഥികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തലത്തിൽ ഇടപെടലുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്‌തമാക്കി.
Read also: കല്ലമ്പലത്ത് യുവതിക്ക് നേരെ പീഡന ശ്രമം; കൈകാലുകൾ കെട്ടിയിട്ടു