ഒമാന്‍; പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന

By Team Member, Malabar News
Malabarnews_covid in oman
Representational image
Ajwa Travels

മസ്‌ക്കറ്റ് : ഒമാനില്‍ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 685 പേര്‍ക്ക് കൂടിയാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 106575 ആയി ഉയര്‍ന്നു. പ്രതിദിന രോഗബാധയില്‍ കഴിഞ്ഞ ദിവസങ്ങളേക്കാള്‍ വര്‍ധന തുടരുകയാണ്. ഒപ്പം തന്നെ 382 ആളുകള്‍ കൂടി രാജ്യത്ത് കോവിഡ് മുക്‌തരായിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്‌തരായ ആളുകളുടെ എണ്ണം 93222 ആയി ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്തെ രോഗമുക്‌തി നിരക്ക് നിലവില്‍ 87.4 ശതമാനമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 543 ആളുകളാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 213 ആളുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതിനോടകം തന്നെ 1000 ന് മുകളില്‍ ആളുകള്‍ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം 8 ആണ്. ഇതോടെ ആകെ 1046 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്.

Read also : കുവൈത്ത് അമീറുമായി കൂടിക്കാഴ്‌ച നടത്തി കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE