കുവൈത്ത് അമീറുമായി കൂടിക്കാഴ്‌ച നടത്തി കേന്ദ്രമന്ത്രി

By News Desk, Malabar News
Dharmendra Pradhan Visits Kuwait
Ajwa Travels

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹിനെ സന്ദർശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തെ മുൻ അമീറായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനും പുതിയ അമീറിന് ആശംസ നേരാനുമാണ് കേന്ദ്രമന്ത്രി കുവൈത്ത് സന്ദർശിച്ചത്.

Also Read: ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ക്ക് തുടക്കം

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധം മന്ത്രി എടുത്ത് പറഞ്ഞു. രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ഭരണകൂടം നൽകുന്ന പരിഗണനക്കും പിന്തുണക്കും നന്ദി പറയാനും മന്ത്രി മറന്നില്ല. അതിനോടൊപ്പം തന്നെ ഇന്ത്യൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ കൊടുത്തയച്ച കത്തുകൾ അദ്ദേഹം കുവൈത്ത് ഭരണാധികാരികൾക്ക് കൈമാറി. പഴയ അമീറിന്റെ ഭരണകാലത്ത് ഇന്ത്യക്കും കുവൈത്തിനുമിടയിൽ നിലനിന്നിരുന്ന ഊഷ്‌മള ബന്ധം പുതിയ അമീറായ ഷെയ്ഖ് നവാഫിന്റെ നേതൃത്വത്തിലും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മന്ത്രി അറിയിച്ചു. കുവൈത്ത് പെട്രോളിയം മന്ത്രി ഡോ.ഖാലിദ് അൽ ഫാദിലിനെയും മന്ത്രി സന്ദർശിച്ചു. ഞായറാഴ്‌ച കുവൈത്തിലെത്തിയ മന്ത്രി ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE