പ്രതിദിന രോഗബാധ ഉയർന്ന് ബഹ്‌റൈൻ; 24 മണിക്കൂറിൽ 3,051 പേർക്ക് കോവിഡ്

By Team Member, Malabar News
covid-bahrain
Ajwa Travels

മനാമ : ബഹ്‌റൈനിൽ പ്രതിദിന കോവിഡ് കേസുകളിൽ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 3,051 ആയി ഉയർന്നു. അതേസമയം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ പ്രതിദിനം കുറവ് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 1,970 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്.

രാജ്യത്ത് കോവിഡിനെ തുടർന്ന് മരണത്തിന് കീഴടങ്ങുന്ന ആളുകളുടെ എണ്ണവും പ്രതിദിനം ഉയരുന്നുണ്ട്. 20 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. നിലവിൽ രാജ്യത്തെ ആകെ കോവിഡ് മരണം 902 ആയി ഉയർന്നു. കൂടാതെ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 2,29,468 ആണ്. ഇവരിൽ 2,01,683 പേരും ഇതുവരെ രോഗമുക്‌തരായി.

കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ച ആളുകളിൽ 1,184 പേർ പ്രവാസികളാണ്. കൂടാതെ കോവിഡ് ബാധിച്ച് നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 26,883 ആണ്. ഇവരിൽ 448 പേരാണ് വിവിധ ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നത്.

Read also : കോവിഡിനെ പ്രതിരോധിക്കാൻ പാമ്പിനെ കൊന്നുതിന്നു; തമിഴ്‌നാട്‌ സ്വദേശി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE