വിനീത് കുമാറിന്റെ സംവിധാനത്തിൽ ‘ഡിയര്‍ ഫ്രണ്ട്’; ടീസർ പുറത്ത്

By Film Desk, Malabar News
Ajwa Travels

‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിന് ശേഷം നടൻ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ഫ്രണ്ടി’ന്റെ ടീസർ പുറത്ത്. ദർശന രാജേന്ദ്രന്‍, ടൊവിനോ തോമസ്, അര്‍ജുൻ ലാല്‍ എന്നിവരെ ടീസറിൽ കാണാം. ചിത്രം ജൂണ്‍ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിൽ ബേസില്‍ ജോസഫും പ്രധാന കഥാപാത്രമായി എത്തുന്നു. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്‌റ്റിൻ വര്‍ഗീസ് ഈണം പകരുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അര്‍ജുൻലാല്‍ എന്നിവര്‍ ചേര്‍ന്നാണ്.

ഹാപ്പി അവേഴ്‌സ് എന്റര്‍ടെയിൻമെൻസിന്റെയും ആഷിഖ് ഉസ്‍മാൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്‍മാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

Most Read: പൂരപ്പറമ്പില്‍ വിതരണത്തിനായി ‘സവര്‍ക്കർ’ ബലൂണുകളും മാസ്‌കുകളും; പിടിച്ചെടുത്തു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE