മുംബൈ: ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ സഹായിച്ച് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ‘ഛപക്’ എന്ന ചിത്രത്തില്‍ തന്നോടൊപ്പം അഭിനയിച്ച ബാല പ്രജാപതിയെയാണ് ദീപിക സാമ്പത്തികമായി സഹായിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിൽസയിലാണ് യുവതി.
15 ലക്ഷം രൂപയാണ് ബാല പ്രജാപതിയുടെ വൃക്ക മാറ്റിവെക്കൽ ശസ്‍ത്രക്രിയയുമായി ബന്ധപ്പെട്ട് ദീപിക നല്‍കിയത്. ചരണ്‍ ഫൗണ്ടേഷനാണ് ബാലയുടെ ചികിൽസക്കായുള്ള പണം സ്വരൂപിക്കുന്നത്. ഇവർ മുഖാന്തരമാണ് ദീപിക പണം നല്‍കിയത്.

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്‌മി അഗര്‍വാളിന്റെ കഥയാണ് ദീപിക നായികയായ ‘ഛപക്’ എന്ന ചിത്രം പറയുന്നത്. ബാല പ്രജാപതിക്ക് പുറമെ ആസിഡ് ആക്രമണത്തിന് ഇരയായ ഒട്ടേറെ യുവതികളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
അതേസമയം ‘പത്താന്‍’ ആണ് റിലീസ് ചെയ്യാനിരിക്കുന്ന ദീപിക പദുക്കോണ്‍ ചിത്രം. ഷാറൂഖ് ഖാനാണ് ചിത്രത്തിലെ നായകന്‍. അടുത്തിടെ തന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രവും ദീപിക പ്രഖ്യാപിച്ചിരുന്നു.
Most Read: പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണില്‍ മൂന്നാം മെഡലും ഉറപ്പിച്ച് ഇന്ത്യ