മാനനഷ്‌ടക്കേസ്; കങ്കണക്കെതിരെ മഹാരാഷ്‌ട്ര ഹൈക്കോടതി വാറണ്ട്

By Syndicated , Malabar News
Malabarnews_kangana ranaut
കങ്കണ റണൗട്ട്
Ajwa Travels

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ മഹാരാഷ്‌ട്ര ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചു. കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍ നല്‍കിയ മാനനഷ്‌ടക്കേസുമായി ബന്ധപ്പെട്ടാണ് കങ്കണക്കെതിരായ വാറണ്ട്.

കേസിൽ മാര്‍ച്ച് ഒന്നിനകം കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കങ്കണക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇതുവരെയും കോടതിയിൽ ഹാജരാവാൻ കങ്കണ തയ്യാറായിട്ടില്ല. ഇതേതുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ അടുത്ത വിചാരണ മാര്‍ച്ച് 22ലേക്ക് മാറ്റി.

ജാവേദ് അക്‌തര്‍ ബോളിവുഡ് മാഫിയയിലെ അംഗമാണെന്ന കങ്കണയുടെ ആരോപണത്തെ തുടർന്നാണ് അക്‌തർ കോടതിയെ സമീപിച്ചത്. കർഷക സമരത്തെ എതിർത്തും ബിജെപിയെ പിന്തുണച്ചും കങ്കണ അടുത്ത കാലത്തായി നടത്തിയ പല പ്രസ്‌താവനകളും വൻ വിവാദമായിരുന്നു.

Read also: ജനങ്ങൾക്ക് മോദി സർക്കാരിന്റെ വക ‘വിലക്കയറ്റ’ ഡോസ്; പരിഹസിച്ച് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE