തിരക്ക് നിയന്ത്രിക്കാന്‍ ഓണ്‍ലൈന്‍ സര്‍വേയുമായി ഡെല്‍ഹി മെട്രോ

By Staff Reporter, Malabar News
MALABARNEWS-DELHIMETRO
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ആള്‍ക്കൂട്ടം തടയുന്നതിനും, തിരക്ക് നിയന്ത്രിക്കാനുമായി യാത്രക്കാരെ പങ്കെടുപ്പിച്ചുള്ള ഓണ്‍ലൈന്‍ സര്‍വേ നടത്താന്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) തീരുമാനം. ഡിഎംആര്‍സിയുടെ സമൂഹ മാദ്ധ്യമ പേജുകളില്‍ ഇതിനുള്ള ലിങ്ക് ലഭ്യമാകും. ഒക്‌ടോബർ 27 വരെ യാത്രക്കാര്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവെക്കാം.

രാവിലെയും വൈകീട്ടും ഉണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് സര്‍വേ നടത്തുന്നത്. ഇതിലൂടെ യാത്രക്കാര്‍ക്ക് അസൗകര്യം കൂടാതെ പുനക്രമീകരണം നടത്താനാണ് ലക്ഷ്യമിടുന്നത്.

യാത്ര ചെയ്യുന്ന സമയം, ലക്ഷ്യസ്ഥാനം, തിരക്ക് കുറഞ്ഞ സമയം യാത്ര ചെയ്യാനുള്ള സന്നദ്ധത, വീട്ടില്‍ നിന്ന് കൊണ്ട് തന്നെ ജോലി ചെയ്യാനുള്ള സൗകര്യം ലഭ്യമാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയത്.

യാത്രക്കാരുടെ ആവശ്യം പരിഗണിച്ചുള്ള സര്‍വീസ് നടത്താന്‍ സര്‍വേ ഉപകരിക്കും എന്നാണ് ഡെല്‍ഹി മെട്രോ അധികൃതരുടെ പ്രതീക്ഷ. ദീര്‍ഘകാലത്തെ അടച്ചിടലിനു ശേഷം സെപ്റ്റംബര്‍ 12-നാണ് ഡെല്‍ഹി മെട്രോ സര്‍വീസ് പുനരാരംഭിച്ചത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സാമൂഹ്യ അകലം നടപ്പാക്കിയാണ് സര്‍വീസ് നടത്തുന്നത്.

പക്ഷേ പല ഇടങ്ങളിലും രാവിലെയും വൈകീട്ടും ഇത്തരം നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയാതെ പോവുന്നത് ശ്രദ്ധയില്‍ പ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍വേ സംഘടിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

Read Also: വിദ്വേഷ പരാമർശം; അർണബ് ​ഗോസ്വാമിക്ക് നോട്ടീസ് അയച്ച് മുംബൈ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE