പ്രതിദിനം 5,100ഓളം സർവീസുകൾ; ഡെൽഹി മെട്രോയിൽ കൂടുതൽ യാത്രക്കാർക്ക് അനുമതി

By Team Member, Malabar News
Delhi Metro
Ajwa Travels

ന്യൂഡെൽഹി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും പരമാവധി സർവീസുകൾ നടത്തിയതായി വ്യക്‌തമാക്കി ഡെൽഹി മെട്രോ അധികൃതർ. കോവിഡ് വ്യാപനത്തിന് മുൻപ് ഉള്ളത് പോലെ ദിവസേന പരമാവധി 5100ഓളം സർവീസുകളാണ് ഇപ്പോഴും നടത്തുന്നത്.

നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഡെൽഹിയിൽ കൂടുതൽ ഇളവുകൾ നൽകി തുടങ്ങി. ഇതിന്റെ ഭാഗമായി തിങ്കളാഴ്‌ച മുതൽ മെട്രോയിലും മറ്റും എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്തി യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ നിന്നുള്ള യാത്രക്ക് ഇപ്പോഴും അനുമതി നൽകിയിട്ടില്ല. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ജൂൺ 7ആം തീയതി മുതൽ 50 ശതമാനം യാത്രക്കാർക്ക് അനുമതി നൽകി സർവീസ് നടത്തിയിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ നിലനിന്നിരുന്നതിനാൽ പല സ്‌റ്റേഷനുകളിലും യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിട്ടും 50 ശതമാനത്തിൽ കൂടുതൽ ആളുകളെ മെട്രോ ട്രെയിനുകളിൽ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ നിലവിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ എല്ലാ സീറ്റുകളിലും ആളുകൾക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്.

Read also : വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ വീട്ടില്‍ പോലീസ് റെയ്‌ഡ്‌; രേഖകൾ പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE