ഡെൽഹി മെട്രോയിൽ ആത്‌മഹത്യാ ശ്രമം നടത്തി യുവതി; രക്ഷക്കെത്തി ജീവനക്കാർ

By Team Member, Malabar News
Suicide Attempt Of Woman In Delhi Metro Station
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി മെട്രോയിൽ ആത്‌മഹത്യക്ക് ശ്രമിച്ച് യുവതി. 25 വയസുകാരിയായ യുവതിയാണ് ഡെൽഹി മെട്രോയിലെ അക്ഷർധാം സ്‌റ്റേഷൻ കെട്ടിടത്തിൽ നിന്ന് ചാടി ആത്‌മഹത്യക്ക് ശ്രമം നടത്തിയത്. എന്നാൽ ആത്‌മഹത്യാ ശ്രമം ശ്രദ്ധയിൽ പെട്ടതോടെ സ്‌റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരന്റെ ഇടപെടൽ യുവതിയുടെ ജീവൻ രക്ഷിച്ചു.

രാവിലെ ഏഴരയോടെയാണ് സ്‌റ്റേഷനിലെ കെട്ടിടത്തിന് മുകളിൽ കയറി യുവതി ആത്‌മഹത്യക്ക് ശ്രമം നടത്തിയത്. കെട്ടിടത്തിന് മുകളിൽ നിന്നും ചാടാൻ ഒരുങ്ങി നിൽക്കുന്ന യുവതി കണ്ടതോടെ സുരക്ഷാ ജീവനക്കാരൻ ഇവരെ ആത്‌മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ യുവതി അതിന് തയ്യാറായില്ല.

ഇതിനിടയിൽ മറ്റ് ജീവനക്കാർ കെട്ടിടത്തിന് താഴേ ഒരു ബ്ളാങ്കറ്റ് വിരിച്ചു. തുടർന്ന് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ യുവതി ബ്ളാങ്കറ്റിലാണ് വീണത്. അതിനാൽ തന്നെ ചെറിയ പരിക്കുകളോടെ യുവതി രക്ഷപെടുകയും ചെയ്‌തു.

Read also: അവരെ ഇസ്രായേലിലേക്ക് അയക്കേണ്ടി വന്നാൽ അതും ചെയ്യും; ഭഗവന്ത് മന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE