കളിയും ചിരിയും കാര്യവുമായി ‘വോയ്‌സ് ഓഫ് സത്യനാഥൻ’ തിയേറ്ററുകളിലേക്ക്

2019 നവംബറിൽ ഇറങ്ങിയ 'ജാക്ക് ആൻഡ് ഡാനിയേലിന്' ശേഷം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നതെന്ന പ്രത്യേകതയും വോയ്‌സ് ഓഫ് സത്യനാഥനുണ്ട്.

By Trainee Reporter, Malabar News
voice of sathyanadan
Ajwa Travels

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്‌റ്റർ, ടു കൺഡ്രിസ് എന്നീ ഹിറ്റ് സിനിമകളുടെ പട്ടികയിലേക്ക് റാഫി-ദിലീപ് കൂട്ടുകെട്ടിന്റെ മറ്റൊരു ചിത്രം കൂടി. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ഇന്ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസറും ട്രെയിലറും എല്ലാം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു.

രണ്ടു ദിവസം മുമ്പായി, മലയാളത്തിന്റെ എക്കാലത്തെയും എവർഗ്രീൻ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്-റാഫി ഒന്നിക്കുന്ന ‘വോയ്‌സ് ഓഫ് സത്യനാഥൻ’ വീഡിയോ സോങ് പുറത്തിറക്കിയിരുന്നു. ഇതും ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. വളരെ രസകരമായ ഒരു കുടുംബ ചിത്രമായിട്ടാണ് റാഫി സത്യനാഥൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഇന്ന് സമൂഹത്തിൽ നടക്കുന്ന നിരവധി പ്രശ്‌നങ്ങളിലേക്കും സിനിമ വിരൽ ചൂണ്ടുന്നുണ്ട്.

സത്യനാഥൻ എന്ന കഥാപാത്രവുമായാണ് ദിലീപ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഒപ്പം കേന്ദ്ര കഥാപാത്രമായി ജോജു ജോർജും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ദിലീപും ജോജുവും പ്രധാന വേഷത്തിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ‘വോയ്‌സ് ഓഫ് സത്യനാഥൻ’. കൂടാതെ, 2019 നവംബറിൽ ഇറങ്ങിയ ജാക്ക് ആൻഡ് ഡാനിയേലിന് ശേഷം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നതെന്ന പ്രത്യേകതയും സത്യനാഥനുണ്ട്.

ബാദുഷ സിനിമാസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻഎം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് സത്യനാഥൻ നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് സംവിധായകൻ കൂടിയായ റാഫിയാണ്.

ദിലീപ് ചിത്രങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന ചിരിമേളം തന്നെയാണ് ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിരിയും കളിയും കാര്യവുമായി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ റാഫിയുടെ സംവിധാനത്തിലൂടെ പുറത്തിറങ്ങുന്നതാണ് അതിനുള്ള കാരണവും. ചിത്രം റിലീസ് ചെയ്യുന്നത് ആൻ മെഗാ മീഡിയയാണ്. മഹാരാഷ്‌ട്ര, രാജസ്‌ഥാൻ തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പടെ ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമയിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഒട്ടേറെ പ്രമുഖ താരങ്ങൾ വേഷമിട്ടിട്ടുണ്ട്.

dileep and joju
വോയ്‌സ് ഓഫ് സത്യനാഥനിലെ ഒരു രംഗം

ദിലീപിനും ജോജുവിനും ഒപ്പം വീണ നന്ദകുമാർ, സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, അനുപം ഖേർ, മകരന്ദ് ദേശ്‌പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ്, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, സ്‌മിനു സിജോ, അംബിക മോഹൻ എന്നിവരും വ്യത്യസ്‌ത വേഷങ്ങളിൽ എത്തുന്നുണ്ട്. അതോടൊപ്പം അനുശ്രീ അതിഥി താരമായി എത്തുന്ന ചിത്രം കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥൻ.

മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം: ജിതിൻ സ്‌റ്റാനിലസ്, സംഗീതം- ജസ്‌റ്റിൻ വർഗീസ്, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാസംവിധാനം-എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുത്താസ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ്: സൈലക്‌സ് എബ്രഹാം, അസോസിയേറ്റ് ഡയറക്‌ടർ: മുബീന എം റാഫി, ഡിജിറ്റൽ മാർക്കറ്റിങ്: മാറ്റിനി ലൈവ്, പിആർഒ: എഎസ് ദിനേശ്, പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

TECHNOLOGY | നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE