ഇറക്കുകൂലിയെ ചൊല്ലി ആലപ്പുഴ ആശുപത്രിയില്‍ തര്‍ക്കം

By Team Member, Malabar News
Malabarnews_biosafety cabinet
ബയോസേഫ്റ്റി കാബിനറ്റ്
Ajwa Travels

ആലപ്പുഴ : ആലപ്പുഴയിലെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്കായുള്ള ബിയോസേഫ്റ്റി കാബിനറ്റ് ലോറിയില്‍ നിന്ന് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ തര്‍ക്കം. ഒടുവില്‍ ആശുപത്രി ജീവനക്കാര്‍ തന്നെ കാബിനറ്റ് ആശുപത്രിയുടെ മുകല്‍നിലയില്‍ എത്തിക്കുകയും ചെയ്തു. ഇറക്കുകൂലി സംബന്ധിച്ചായിരുന്നു തര്‍ക്കം ഉണ്ടായത്. 16000 രൂപയാണ് സിഐടിയു യൂണിയന്‍ ആവശ്യപ്പെട്ടത്.

ആശുപത്രിയില്‍ നടന്ന തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ ഡോക്ടറും ജീവനക്കാരും ഒരുമിച്ച് ഉപകരണം മുകളിലെത്തിച്ചു. 6000 രൂപ ലോറിയില്‍ നിന്ന് ഇറക്കാനും 10000 രൂപ ക്രെയിന്‍ ഉപയോഗിച്ച് കാബിനറ്റ് മുകളില്‍ എത്തിക്കാനുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ക്രെയിന്‍ ഉപയോഗിക്കാതെ തന്നെ കാബിനറ്റ് മുകളിലെത്തിച്ചു.

മുംബൈയില്‍ നിന്നാണ് കാബിനറ്റ് ആലപ്പുഴയില്‍ എത്തിച്ചത്. ആദ്യം 3000 രൂപയും പിന്നീട് 9000 രൂപയും നല്‍കാമെന്ന് പറഞ്ഞെങ്കിലും തൊഴിലാളികള്‍ അത് അംഗീകരിച്ചിരുന്നില്ല.

അപകടകരമായ വസ്തുക്കളും സൂക്ഷ്മാണുക്കളും കൈകാര്യം ചെയ്യുന്ന മൈക്രോ ബയോളജി ലാബുകളില്‍ സുരക്ഷക്കായി ഉപയോഗിക്കുന്ന ഉപകരമാണ് ബിയോസേഫ്റ്റി കാബിനറ്റ്. ഇതിനുള്ളിലാണ് കോവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് യന്ത്രം സ്ഥാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE