അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇന്ന് മുതൽ

By Staff Reporter, Malabar News
Food_kit_Kerala_
Representational Image
Ajwa Travels

മലപ്പുറം: സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതോടെ അതിഥി തൊഴിലാളികൾക്കുള്ള സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം തിങ്കളാഴ്‌ച തുടങ്ങും. ജില്ലയിൽ 6000 തൊഴിലാളികൾക്ക്‌ കിറ്റ്‌ നൽകും. ലേബർ കമ്മീഷണറേറ്റിൽ നിന്ന്‌ നൽകിയ എണ്ണത്തിന്റെ അടിസ്‌ഥാനത്തിൽ സപ്ളൈകോയാണ്‌ കിറ്റ്‌ പാക്ക് ചെയ്യുന്നത്‌.

അരി-അഞ്ച്‌ കിലോ, കടല-രണ്ട്‌ കിലോ, ആട്ട-രണ്ട്‌ കിലോ, സൺഫ്‌ളവർ ഓയിൽ- ഒരു ലിറ്റർ, ഉപ്പ്‌, പരിപ്പ്, സവാള, കിഴങ്ങ്‌ എന്നിവ ഒരു കിലോ വീതം, മുളക്‌പൊടി-100 ഗ്രാം, മാസ്‌ക്‌-അഞ്ച്‌ എണ്ണം തുടങ്ങിയ സാധനങ്ങളാണ്‌ കിറ്റിലുള്ളത്‌. തദ്ദേശ സ്‌ഥാപനങ്ങളിലെ വള​ന്റിയർമാർ മുഖേന അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്‌ഥലത്ത്‌ കിറ്റുകൾ എത്തിക്കും. ഒറ്റപ്പെട്ട്‌ താമസിക്കുന്നവർക്കാണ്‌ കിറ്റ്‌ നൽകുന്നത്‌.

നിർമാണ മേഖലയിലും വിവിധ സ്‌ഥാപനങ്ങളിലും പണിയെടുക്കുന്നവർക്ക്‌ കോൺട്രാക്‌ടർമാരും സ്‌ഥാപന മേധാവികളുമാണ്‌ സൗകര്യം ഒരുക്കേണ്ടത്‌. ജില്ലയിലെ സപ്ളൈകോയുടെ ആറ്‌ ഗോഡൗണുകളിലാണ്‌ കിറ്റുകൾ തയ്യാറാക്കുന്നത്‌. ഇവിടെനിന്ന്‌ അതത്‌ അസിസ്‌റ്റന്റ്‌ ലേബർ ഓഫീസർമാർ മുഖേന ഓരോ തദ്ദേശ സ്‌ഥാപനങ്ങളിലും എത്തിച്ച്‌ വിതരണം ചെയ്യും.

Read Also: എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ 24ന് നടത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE