ഇതൊക്കെ ലക്ഷദ്വീപിലെ കുട്ടികൾക്കും ബാധകമല്ലേ? പ്രധാനമന്ത്രിയോട് ഹരീഷ് പേരടി

By Desk Reporter, Malabar News
Ajwa Travels

കോഴിക്കോട്: രാജ്യത്ത് കോവിഡിൽ അനാഥരായ കുട്ടികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ ലക്ഷദ്വീപിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തണമെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരിച്ചു പോയ കുട്ടികളെ സഹായിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത് ലക്ഷദ്വീപിലെ കുട്ടികൾക്കും ലഭിക്കില്ലേ എന്നാണ് ഹരീഷ് ഫേസ്ബുക് പോസ്‌റ്റിൽ ചോദിക്കുന്നത്.

“നല്ലത് ആര് ചെയ്‌താലും അത് നല്ലതാണെന്ന് പറയാൻ പറ്റണം. എന്റെ രാഷ്‌ട്രീയം ഇങ്ങിനെയാണ്. മോദിജി ലാൽസലാം. ഇത് ലക്ഷദീപിലെ കുട്ടികൾക്കും ബാധകമല്ലേ? ഇല്ലെങ്കിൽ അവരെ കൂടി പെടുത്തണം,”- ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അടക്കം നല്‍കുന്ന പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളിലോ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലോ സൗജന്യ വിദ്യാഭ്യാസം, 18 വയസ് കഴിയുമ്പോൾ അഞ്ച് വർഷത്തേക്ക് പ്രതിമാസ സാമ്പത്തിക സഹായം, 23 വയസാകുമ്പോൾ 10 ലക്ഷം രൂപ നൽകും, ഉപരിപഠനത്തിന് പലിശരഹിത വായ്‌പ, അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് എന്നിവയാണ് പ്രഖ്യാപനങ്ങൾ.

Also Read:  ന്യൂനപക്ഷ സ്‌കോളർഷിപ്പ്; വർഗീയ വിദ്വേഷം പടർത്താനുള്ള ശ്രമം തള്ളിക്കളയണമെന്ന് എംഎ ബേബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE