ഡോളര്‍ കടത്ത് കേസ്; കെ അയ്യപ്പൻ നാളെ കസ്‌റ്റംസിന് മുന്നിൽ ഹാജരാകും

By Desk Reporter, Malabar News
Customs
Ajwa Travels

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്‌റ്റംസിന് മുന്നിൽ ഹാജരാകും. ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ നോട്ടീസ് നൽകിയതിനെ തുടർന്നാണ് നാളെ ഹാജരാകുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ കെ അയ്യപ്പന് ഓഫീസ് വിലാസത്തിലും ഇമെയിലിലും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനത്തിന്റെ തിരക്കുള്ളതിനാല്‍ ഹാജരാകാനാകില്ല എന്നായിരുന്നു മറുപടി.

എന്നാൽ കസ്‌റ്റംസ്‌ വീണ്ടും നോട്ടീസ് നല്‍കി. ഇതിന് പിന്നാലെ സ്‌റ്റാഫ്‌ അംഗത്തെ ചോദ്യം ചെയ്യാന്‍ സ്‌പീക്കറുടെ അനുമതി വേണമെന്നും നിയമസഭാചട്ടം 165ല്‍ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി കസ്‌റ്റംസിന് കത്തയച്ചു. പക്ഷേ ഇങ്ങനെയൊരു അനുമതിയുടെ ആവശ്യമില്ലെന്നാണ് കസ്‌റ്റംസിന് ലഭിച്ച നിയമോപദേശം.

തുടർന്ന്, സ്‌പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിക്കും നിയമസഭാ ചട്ടം 165 പ്രകാരം പരിരക്ഷയുണ്ടെന്ന കത്ത് തള്ളിയ കസ്‌റ്റംസ്,‌ കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല, നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 എന്ന് മനസിലാക്കണമെന്ന് മറുപടിക്കത്തിൽ പറഞ്ഞു.

Also Read:  ചോദ്യം ചെയ്യൽ പൂർത്തിയായി; കെഎം ഷാജിയെ വീണ്ടും വിളിപ്പിക്കുമെന്ന് വിജിലൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE