മലപ്പുറത്ത് വീട്ടില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി; പ്രതി രക്ഷപെട്ടു

By Syndicated , Malabar News
Representational image
Ajwa Travels

തിരൂര്‍: പുല്ലൂര്‍ വെങ്ങാലൂരില്‍ വീട്ടില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി. വെങ്ങാലൂര്‍ കട്ടചിറക്കല്‍ നദീമിന്റെ (23) വീട്ടിൽ നിന്നാണ് 10.630 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും പിടികൂടിയത്. ഇയാള്‍ ഓടിരക്ഷപ്പെട്ടു. നദീം സ്‌ഥിരമായി ബംഗളൂരുവില്‍ നിന്ന് ലഹരി വസ്‌തുക്കള്‍ കൊണ്ടുവന്ന് വില്‍പന നടത്തുന്നതായി തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സുമേഷിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന. പിടിച്ചെടുത്ത മയക്കുമരുന്നിന് മാർക്കറ്റിൽ 75,000 രൂപയോളം വിലവരും. കൗമാരക്കാരായ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നും നദീമിനെ പിടികൂടാന്‍ ശ്രമം ഊര്‍ജിതമാക്കിയതായും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അറിയിച്ചു.

Read also: മന്ത്രി ജി സുധാകരന് ബിജെപി നേതാവിന്റെ മൃത്യുഞ്‌ജയ ഹോമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE