ദുബായ് എക്‌സ്‌പോ 2020; നാളെ സമാപനം

By Team Member, Malabar News
Dubai Expo 2020 Will End On Tomorrow
Ajwa Travels

അബുദാബി: ദുബായ് എക്‌സ്‌പോ നാളെ സമാപിക്കും. എക്‌സ്‌പോയുടെ ഉൽഘാടനത്തിന് വേദിയായ അൽ വാസൽ പ്ളാസയിൽ മാർച്ച് 31ന് നടക്കുന്ന സമാപന ചടങ്ങോടെയാണ് എക്‌സ്‌പോ 2020ന് തിരശീല വീഴുന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബർ ഒന്നാം തീയതിയാണ് എക്‌സ്‌പോ ആരംഭിച്ചത്.

ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളുടെ പവലിയനുകൾ ദുബായ് എക്‌സ്‌പോയിൽ അവതരിപ്പിച്ചിരുന്നു. എക്‌സ്‌പോയിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പവലിയനുണ്ടായിരുന്നു. കേരളത്തിന്റെ പവലിയൻ മുഖ്യമന്ത്രി പിണറായി വിജയനും, തമിഴ്നാടിന്റേത് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനുമാണ് ഉൽഘാടനം ചെയ്‌തത്.

അതേസമയം തന്നെ 2030 വേൾഡ് എക്‌സ്‌പോയ്‌ക്ക്‌ വേദിയാകുന്ന രാജ്യത്തിന്റെ തിരഞ്ഞെടുപ്പും ഇനി ആരംഭിക്കും. ഇന്റർനാഷണല്‍ ബ്യൂറോ ഓഫ് എക്‌സിബിഷൻസ്(ബിഐഇ) ആണ് വേൾഡ് എക്‌സ്‌പോക്കുളള വേദി തിരഞ്ഞെടുക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ഇതുവരെ അപേക്ഷ നൽകിയത് സൗദി അറേബ്യ, ദക്ഷിണ കൊറിയ, റഷ്യ, യുക്രൈൻ, ഇറ്റലി എന്നീ 5 രാജ്യങ്ങളാണ്. 2023 അവസാനത്തോടെയാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുക.

Read also: സംസ്‌ഥാനത്തെ ആരോഗ്യ മേഖലയില്‍ യുഎസ് പങ്കാളിത്തം ഉറപ്പാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE