ദുൽഖറിന്റെ ‘സീതാ രാമം’; റിലീസ് തീയതി പ്രഖ്യാപിച്ചു

By Film Desk, Malabar News
Ajwa Travels

ദുൽഖർ സൽമാനും മൃണാൾ താക്കൂറും പ്രധാന വേഷത്തിലെത്തുന്ന ‘സീതാ രാമം’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്‌റ്റ് അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും. ഹാനു രാഘവപുഡിയാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ സംവിധായകൻ.

കീർത്തി സുരേഷിന്റെ ‘മഹാനടി’ എന്ന ചിത്രം നിര്‍മിച്ച സ്വപ്‌ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ‘സീതാ രാമം’ നിര്‍മിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം ഈ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുന്നത്. രശ്‌മിക മന്ദാനയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

1960കളിൽ ജമ്മു കശ്‌മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘സീത’യായി മൃണാൾ താക്കൂറും ‘അഫ്രീൻ’ എന്ന കഥാപാത്രമായി രശ്‌മികയും എത്തുന്നു. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പിഎസ് വിനോദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വിശാൽ ചന്ദ്രശേഖറാണ് ചിത്രത്തിന് ഈണം പകരുന്നത്.

Most Read: കശ്‌മീരിൽ ടിക് ടോക് താരത്തെ ഭീകരർ വെടിവെച്ച് കൊന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE