ന്യൂഡെല്‍ഹി: റേഡിയേഷന്‍ തടയാന്‍ ചാണകത്തില്‍ നിര്‍മിച്ച ചിപ്പ് സഹായിക്കും എന്ന രാഷ്‌ട്രീയ കാമധേനു അയോഗ് ചെയര്‍മാന്റെ അവകാശവാദത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വഴി നാം മധ്യ കാലഘട്ടത്തിലേക്ക് തിരിച്ച് പോവുകയാണെന്ന് ആയിരുന്നു പ്രശാന്ത് ഭൂഷന്റെ പരിഹാസം. കാറ്റാടി യന്ത്രം വഴി ഓക്‌സിജനും വെള്ളവും വേര്‍തിരിക്കാമെന്ന ബി ജെ പി നേതാക്കളുടെ പ്രസ്‌താവനയെ കൂടി മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
‘ഈ സര്‍ക്കാരിന്റെ ചാണക ശാസ്‌ത്രവും സാങ്കേതികവിദ്യയും. ഞങ്ങളുടെ ചീഫ് സയന്റിസ്ററ് കാറ്റാടിയന്ത്രങ്ങളില്‍ നിന്ന് വെള്ളവും ഓക്‌സിജനും വേര്‍തിരിച്ചെടുക്കും. അദ്ദേഹത്തിന്റെ മറ്റ് ലെഫ്റ്റനന്റുമാര്‍ കൊവിഡിനെ പപ്പടം കൊണ്ടും ഗോ കൊറോണ മന്ത്രം മുഴക്കിയും നാടുകടത്തുകയും ചെയ്യും! നമ്മളെ മഹത്തായ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണ്’, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തു.
This Govt’s Gobar science & technology. In line with our Chief Scientist extracting water & Oxygen from windmills & his other lieutenants banishing Covid by Papad & chanting go-corona-go! Truly taking us to the glorious medieval ages https://t.co/4XdRXUVCly
— Prashant Bhushan (@pbhushan1) October 13, 2020
കേന്ദ്ര മൃഗ പരിപാലന, ക്ഷീര, മൽസ്യ പരിപാലന വകുപ്പിന്റെ കീഴിലുള്ള രാഷ്‌ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ വല്ലഭായ് കതിരിയ പശുവിന്റെ ചാണകത്തില്‍ നിന്നുണ്ടാക്കുന്ന ചിപ്പ് റേഡിയേഷന്‍ തടയുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ചാണകം ‘ആന്റി റേഡിയേഷന്‍’ ആണെന്നും എല്ലാ രോഗങ്ങളിലും നിന്നും പരിരക്ഷ നല്‍കുമെന്നും കതിരിയ അവകാശപ്പെട്ടിരുന്നു
ഗോസ്‌തുഭ കവച് എന്ന പേരില്‍ രാജ്കോട്ട് ആസ്‌ഥാനമാക്കിയുള്ള ശ്രീജി ഗോശാലയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. നേരത്തെ കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം ഉൽപാദിപ്പിക്കാനും വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിനെയും പ്രശാന്ത് ഭൂഷണ്‍ പരിഹസിച്ചിരുന്നു
Read also: യുപിയില്‍ 65കാരെ മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചു; എതിര്‍ത്തപ്പോള്‍ മര്‍ദ്ദനം