പോസ്‌റ്ററിൽ പേരിനൊപ്പം ഐഎഎസ്; ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥിക്ക് നോട്ടീസ്

By News Desk, Malabar News
Ajwa Travels

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥി ഡോ. പി സരിനെതിരെ വരണാധികാരിയുടെ നോട്ടീസ്. സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചരണത്തിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസയച്ചത്.

അഞ്ചുകൊല്ലം മുമ്പ് പദവി രാജി വെച്ച സരിൻ പേരിനൊപ്പം ഐഎഎസ് ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലെന്നാണ് കണ്ടെത്തൽ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചരണവിഭാഗം നിരീക്ഷക സംഘമാണ് ഇത് കണ്ടെത്തിയത്. പോസ്‌റ്ററിൽ നിന്നും ഉടൻ തന്നെ ഐഎഎസ് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം തന്റെ അറിവോടെയല്ല ഐഎഎസ് ഉപയോഗിച്ചതെന്നാണ് സരിൻ നൽകിയ വിശദീകരണം. സരിന്റെ വിശദീകരണം ഉൾപ്പെടെ തിരഞ്ഞെടുപ്പ്  കമ്മീഷന് കൈമാറിയതായി ഒറ്റപ്പാലം സബ് കലക്‌ടർ അറിയിച്ചു.

National News: പുതിയ കോവിഡ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രം; അന്തർ സംസ്‌ഥാന യാത്രകൾക്ക് തടസമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE