പച്ചപ്പുല്ല് കിട്ടാക്കനി; കാലിത്തീറ്റക്ക് അമിതവില- ക്ഷീര കർഷകർക്ക് വീണ്ടും ദുരിത കാലം

By Trainee Reporter, Malabar News
farmers issues in wayanad
Representational Image

വയനാട്: ജില്ലയിലെ ക്ഷീര കർഷകർക്ക് വീണ്ടും പ്രതിസന്ധിയുടെ കാലം. വേനൽ കടുത്തതോടെ ജില്ലയിൽ പച്ചപ്പുല്ലിന്റെ ക്ഷാമം നേരിടുകയാണ്. പച്ചപ്പുല്ലിന് പകരം കാലിത്തീറ്റ കൊടുക്കാമെന്ന് വെച്ചാൽ വിലവർധനവാണ് പ്രശ്‌നം. വയലുകളിലെ കൊയ്‌ത്തും തോട്ടങ്ങളിലെ കാട് വെട്ടലുമെല്ലാം കഴിഞ്ഞതോടെ പച്ചപ്പുല്ല് പേരിന് പോലും കിട്ടാനില്ലെന്നാണ് കർഷകർ പറയുന്നത്.

പത്തോ പതിനഞ്ചോ സെന്റ് സ്‌ഥലങ്ങളിൽ വീടും ആലയുമുള്ള കർഷകരാണ് ഇതുമൂലം അങ്ങേയറ്റം പ്രതിസന്ധിയിൽ ആയിരിക്കുന്നത്. കൂടിയ വിലയിലുള്ള കാലിത്തീറ്റയും മറ്റും നൽകിയാൽ ലഭിക്കുന്ന പാൽ വിലക്ക് മുതലാകാത്ത സ്‌ഥിതിയുമാണ്. കാലിത്തീറ്റക്കുള്ള ചോളത്തിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ തോതിൽ വില വർധിക്കുകയാണ്.

കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളിൽ നിന്നാണ് വയനാട്ടിലെ കച്ചവടക്കാർ ചോളവും മറ്റ് അസംസ്‌കൃത വസ്‌തുക്കളും എത്തിക്കുന്നത്. ചെറുകിട കച്ചവടക്കാർ ഇവിടങ്ങളിലെ മില്ലിൽ നിന്ന് പൊടിച്ച് പാക്ക് ചെയ്‌തും കാലിത്തീറ്റ കൊണ്ടുവരുന്നുണ്ട്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചതോടെ കർണാടകയിൽ യഥേഷ്‌ടം പോയിവരാനുള്ള അനുമതിയില്ല. ഇതുകാരണം, ചില വൻകിട കച്ചവടക്കാർ പറയുന്ന വിലക്ക് തന്നെ ചോളം എടുക്കേണ്ട അവസ്‌ഥയാണെന്ന് കച്ചവടക്കാർ പറയുന്നു.

അതേസമയം, വയനാട്ടിലെ സൊസൈറ്റികളിൽ വിവിധ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ സുലഭമാണ്. നിർമാതാക്കളുടെ ലാഭവും ഡീലർമാർക്കുള്ള കമ്മീഷനും ചേർത്താൽ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റക്ക് വൻ വിലയാണ് ഈടാക്കുന്നതെന്നാണ് കർഷകർ പറയുന്നത്. മാസം അവസാനം പണം നൽകാമെന്ന വ്യവസ്‌ഥയിൽ നിലവിൽ കൂടിയ വിലയുള്ള കാലിത്തീറ്റ വാങ്ങി ഉപയോഗിക്കുന്നവരാണ് കർഷകരിൽ അധികവും. എന്നാൽ, ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് കർഷകരുടെ ആശങ്ക.

Most Read: ചിമ്മിനിയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE