പിടിവിടാതെ കോവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 2,86,384 രോഗബാധിതർ

By Team Member, Malabar News
Covid update-india
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിനടുത്ത് തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,86,384 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ നിന്നും 19.5 ശതമാനമായി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 3 ലക്ഷത്തിന് മുകളിലാണ്.

3,06,357 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തി ഉണ്ടായത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 22,02,472 ആണ്. രോഗബാധ ഉയർന്നു തുടരുന്നതിനൊപ്പം കോവിഡ് മുക്‌തി നിരക്കിൽ നേരിയ കുറവും ഉണ്ടായിട്ടുണ്ട്. 93.33 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 573 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. നിലവിൽ കോവിഡ് തരംഗത്തിൽ മരിച്ച ആളുകളിൽ 60 ശതമാനം പേരും കോവിഡ് വാക്‌സിനേഷൻ പൂർണമായോ ഭാഗികമായോ സ്വീകരിക്കാത്തവരാണ്. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായവർ 4.03 കോടിയാണ്. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യമാണ് ഇന്ത്യ.

Read also: കൊടുമണ്ണൂരിലെ സംഘർഷം; പോലീസിനെതിരെ സിപിഐ, പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE