സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ സ്‌ത്രീകൾക്ക് വ്യാജ കോളുകൾ; മുന്നറിയിപ്പുമായി സംവിധായകൻ

By News Desk, Malabar News
Fake Calls pretending alphonse puthran
Alphonse Puthran
Ajwa Travels

കൊച്ചി: സംവിധായകനെന്ന വ്യാജേന സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പിന് ശ്രമം. പ്രമുഖ സംവിധായകൻ അൽഫോൻസ് പുത്രന്റെ പേരിലാണ് വ്യാജകോളുകൾ. ഇത്തരത്തിലുള്ള ഫോൺ കോളുകൾ സിനിമാ രംഗത്തെ ജൂനിയർ നടിമാർക്കും മറ്റ് സ്‌ത്രീകൾക്കും ലഭിച്ചതായി അൽഫോൻസ് പുത്രൻ വെളിപ്പെടുത്തി.

രണ്ട് ഫോണ്‍ നമ്പരുകളില്‍ നിന്ന് ‘അല്‍ഫോന്‍സ് പുത്രന്‍’ ആണെന്ന പേരില്‍ നിരവധി നടിമാര്‍ക്കും സ്‌ത്രീകൾക്കും കോളുകൾ ലഭിക്കുന്നുണ്ടെന്നും തട്ടിപ്പിൽ വീഴരുതെന്നും അൽഫോൻസ് മുന്നറിയിപ്പ് നൽകി. ഈ നമ്പറുകളിലേക്ക് അൽഫോൻസ് വിളിച്ചപ്പോഴും താൻ ‘സംവിധായകൻ അൽഫോൻസ് പുത്രൻ’ ആണെന്നായിരുന്നു വ്യാജന്റെ വാദം. ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്‌റ്റിൽ വ്യാജ കോളുകൾ വന്ന രണ്ട് നമ്പറുകളും സംവിധായകൻ ചേർത്തിട്ടുണ്ട്.

I want to draw your attention with regard to a person whose number is ‘9746066514’, ‘9766876651’. He has been making…

Posted by Alphonse Puthren on Saturday, 21 November 2020

ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇത്തരത്തിലുള്ള കോളുകൾ വന്നാൽ വ്യക്‌തിവിവരങ്ങളോ ഫോട്ടോയോ വീഡിയോയോ നൽകരുതെന്നും അൽഫോൻസ് മുന്നറിയിപ്പ് നൽകി.

Also Read: ചെന്നിത്തലക്ക് എതിരായ വിജിലൻസ് അന്വേഷണം; നിയമ പരിശോധന നടത്താൻ ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE