‘രാജക്ക് യാത്രാമൊഴി’; രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്ന് ചത്തു

By Desk Reporter, Malabar News
One of India’s oldest tigers, Raja, dies at 25 in North Bengal
വനം വകുപ്പ് ഉദ്യോഗസ്‌ഥർ രാജക്ക് വിട ചൊല്ലുന്നു (Photo Courtesy: ANI)
Ajwa Travels

കൊൽക്കത്ത: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്നായ രാജ ചത്തു. ബംഗാൾ ടൈഗർ വിഭാഗത്തിൽപ്പെട്ട 25 വയസുള്ള കടുവയാണ് രാജ. പശ്‌ചിമ ബംഗാളിലെ അലിപുർദുവാർ ജില്ലയിലെ ജൽദാപര വനത്തിൽ വച്ചാണ് കടുവ ചത്തത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 23ന് വനംവകുപ്പ് രാജയുടെ 25ആം ജൻമദിനം ആഘോഷിച്ചിരുന്നു.

2008ൽ സുന്ദർബൻസിലെ മത്‌ല നദി മുറിച്ചു കടക്കുന്നതിനിടെ മുതല ആക്രമിച്ചതിനെ തുടർന്ന് രാജക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 2008 മുതൽ സൗത്ത് ഖയേർബാരി ടൈഗർ റെസ്‌ക്യൂ സെന്ററിലേക്ക് കൊണ്ടുപോയ രാജ, ആക്രമണത്തെ അതിജീവിച്ചതിന് ശേഷം കൃത്രിമ കാലിലാണ് നടന്നിരുന്നതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ദേബൽ റോയ് പറഞ്ഞു. രാജക്ക് ഗുരുതരമായ രോഗ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും വാർദ്ധക്യസഹജമായ പ്രശ്‌നങ്ങളാണ് മരണകാരണമെന്നു മൃഗഡോക്‌ടർമാർ കണ്ടെത്തിയെന്നും റോയ് പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറയുന്നതനുസരിച്ച്, 25 വയസും 10 മാസവും പ്രായമുള്ള രാജ ഞായറാഴ്‌ച രാത്രി വൈകിയാണ് മരിച്ചത്. റോയൽ ബംഗാൾ ടൈഗർ വിഭാഗത്തിലെ പ്രായം കൂടിയ കടുവയാണ് ഇത്. എന്നിരുന്നാലും, രാജ്യത്തെ ഏറ്റവും പ്രായം കൂടിയ റോയൽ ബംഗാൾ കടുവയാണോ രാജയെന്ന് സ്‌ഥിരീകരിക്കാൻ ഉദ്യോഗസ്‌ഥർക്ക് കഴിഞ്ഞില്ല. കടുവകൾ സാധാരണയായി 20 വർഷത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം 2008ൽ കടുവയുടെ പ്രായം 12ൽ എത്തിയതായി മറ്റൊരു ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥൻ പറഞ്ഞു.

Most Read:  ‘അഗ്‌നിപഥ്’; പ്രതിപക്ഷ കത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് മനീഷ് തിവാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE